27 April, 2023 09:10:12 PM


പിഡബ്ല്യുഡി ചീഫ് ആര്‍ക്കിടെക്ട്, ഡപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട് എന്നിവർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: ഭരണപരമായ വീഴ്ചകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ കൂട്ടനടപടി. ചീഫ് ആര്‍ക്കിടെക്ട്, ഡപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പിലെ മറ്റ് 18 ജീവനക്കാര്‍ക്കെതിരെ കടുത്ത വകുപ്പുതല നടപടിയെടുത്തു. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജര്‍ രേഖകളില്‍ ക്രമക്കേട് കണ്ടെത്തി. ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്കനടപടികള്‍. 

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K