15 May, 2023 05:29:50 PM


എംജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു



ഏറ്റുമാനൂർ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ്റെ രണ്ടാമത് വാർഷിക സമ്മേളനം ഏറ്റുമാനൂർ നന്ദാവനം ആഡിറ്റോറിയത്തിൽ നടന്നു . പ്രസിഡന്‍റ്  ജി സതീഷ് കുമാർ അധ്യക്ഷത വഹിച്ച  യോഗം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു. 

ജനറൽ സെക്രട്ടറി ജി.പ്രകാശ് ,ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ ജി.ഗോപകുമാർ , ബ്ലോക്ക് പ്രസിഡൻ്റ് കെ.ജി ഹരിദാസ് , ബ്ലോക്ക് സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ ,  സർവകലാശാല ജീവനക്കാരുടെ സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി എൻ മഹേഷ് ,  മുൻ സിൻഡിക്കേറ്റംഗം ജോർജ് വറുഗീസ് , എം ജി  എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു , പ്രിയദർശിനി വനിതാ വേദി ചെയർ പേഴ്സൻ സുജ എസ് , രമേശൻ ബി , തമ്പി മാത്യു ,വി. എസ് നാസ്സർ , ജി. കൃഷ്ണ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഇ. ആർ അർജുനൻ, (പ്രസിഡണ്ട് ) ജി.പ്രകാശ് (ജനറൽ സെക്രട്ടറി )എം കെ പ്രസാദ് (ട്രഷറർ )വി.എസ് നാസ്സർ ,തമ്പി മാത്യു (വൈസ് പ്രസിഡൻറുമാർ) ജോസ് ജോർജ് ,കൃഷ്ണ കുമാരി (ജോയിൻ്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K