17 May, 2023 04:08:35 PM


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്: 9 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്.

സാധാരണയെക്കാൾ 2°C- 4°C കൂടുതൽ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വേനൽ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു.

സംസ്ഥാനത്ത് മേയ് 16 മുതൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K