25 May, 2023 04:55:01 PM


ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം; അപേക്ഷ ജൂൺ 2 മുതൽ 9 വരെ



തിരുവനന്തപുരം: ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ രണ്ട് മുതൽ ഒമ്പത് സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ 13നും ആദ്യ അലോട്ട്‌മെന്‍റ്  ജൂൺ 19നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്‍റ്  ജൂലൈ ഒന്നിനും ആയിരിക്കും.

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ഓഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും പത്രകുറിപ്പിൽ വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K