10 November, 2026 07:45:36 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ ഇംപ്രുവ്മെന്‍റ്, 2020-2024 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും  നവംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക് ഫുഡ് ടെക്നോളജി ആന്‍ഡ് അനാലിസിസ് (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 17ന് അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജില്‍ വച്ച് നടക്കും.
 അഞ്ചാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 19ന് നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
 
മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2025 അഡ്മിഷന്‍ റഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 23ന് തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
 
പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎഡ് (2026 അഡ്മിഷന്‍ റഗുലര്‍, 2023-2025 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020-2022 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടക്കും. നവംബര്‍ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 19 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 20 വരെയും അപേക്ഷ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303