03 June, 2023 01:00:56 PM


ഒഡീഷ അപകടം: കേരളത്തില്‍നിന്നുള്‍പ്പെടെ 43 ട്രെയിനുകൾ റദ്ദാക്കി



ന്യൂഡല്‍ഹി: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ് റദ്ദാക്കി. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു. കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K