12 June, 2023 09:36:52 AM


ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് 2016ന് ​ശേ​ഷം - മുഖ്യമന്ത്രി



ന്യൂ​യോ​ര്‍​ക്ക്: പ​റ​ഞ്ഞ​തെ​ല്ലാം പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് നി​ല​വി​ല്‍ കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​നം തു​ട​ര്‍​ഭ​ര​ണം ന​ല്‍​കി​യ​ത് വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​നത്തിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് മാ​തൃ​കാ​ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


2016ന് ​ശേ​ഷ​മാ​ണ് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. അ​ത് വ​രെ നി​രാ​ശ​യി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. ഗെ​യ്ല്‍, കെ ​ഫോ​ണ്‍, റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K