12 June, 2023 01:50:02 PM


നാ​ട്ടി​ലു​ള്ള ഭാ​ര്യ​യെ ​ന​ഗ്ന​യാ​ക്കി മ​ര്‍​ദി​ച്ചു; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും സൈ​നി​ക​ന്‍



ചെന്നൈ: നാ​ട്ടി​ലു​ള്ള ഭാ​ര്യ​യെ അ​ര്‍​ധ​ന​ഗ്ന​യാ​ക്കി ഉ​പ​ദ്ര​വി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ക​ശ്മീ​രി​ല്‍ നി​ന്നും വീ​ഡി​യോ​യി​ലൂ​ടെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ന്‍ സൈ​നി​ക​ന്‍. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യ​താ​യി സൈ​ന്യം വ്യ​ക്ത​മാ​ക്കി.


ക​ശ്മീ​രി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഹ​വീ​ല്‍​ദാ​ര്‍ പ്ര​ഭാ​ക​ര​നാ​ണ് ത​ന്റെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ഡി​യോ സ​ന്ദേ​ശം ഇ​ട്ട​ത്. തന്‍റെ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​യാ​ള്‍​ക്ക് എ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ഭാ​ക​ര​ന്‍ ത​മി​ഴ്നാ​ട് പോ​ലീ​സ് ഉ​ന്ന​ത​നോ​ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക​മാ​യി ഉ​ണ്ടാ​യ ഒ​രു ചെ​റി​യ വ​ഴ​ക്കി​ന്റെ പേ​രി​ല്‍ ഇ​യാ​ള്‍ ത​ന്റെ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും അ​വ​രെ പാ​തി വി​വ​സ്ത്ര​യാ​ക്കി​യെ​ന്നും സൈ​നി​ക​ന്‍ ആ​രോ​പി​ക്കു​ന്നു. സൈ​നി​ക വേ​ഷ​ത്തി​ലാ​ണ് പ്ര​ഭാ​ക​ര​ന്‍ വീ​ഡി​യോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.


വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ സൈ​ന്യ​വും പോ​ലീ​സ് വ​കു​പ്പി​നെ വി​ളി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ത​ങ്ങ​ളു​ടേ​താ​യ എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കാ​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു​ള്ള​വ​രെ​യും ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യും. സേ​വ​ന​ത്തി​ന് അ​യ​ച്ചി​രി​ക്കു​ന്ന സൈ​നി​ക​രു​ടെ കു​ടും​ബ​ത്തി​ന്റെ സു​ര​ക്ഷ​യ്ക്ക് സൈ​ന്യം വ​ലി​യ മു​ന്‍​ഗ​ണ​ന​യാ​ണ് ന​ല്‍​കി വ​രു​ന്ന​ത്.

സൈ​നി​ക​ന്റെ കു​ടും​ബ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സൈ​ന്യം പ്രാ​ദേ​ശി​ക​ഭ​ര​ണ​കൂ​ട​വും സി​വി​ല്‍ പോ​ലീ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ​മി​തി​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​ന്റെ ഭാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടും യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K