15 June, 2023 02:57:16 PM


പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവർഷ ഹയർസെക്കന്‍ഡറി (പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വി.എച്ച്.എസ്.സി ഒന്നാം വർഷ പരീക്ഷാഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് ഫലങ്ങളറിയാന്‍ - https://keralaresults.nic.in/ , http://www.dhsekerala.gov.in/ , www.prd.kerala.gov.in , www.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയക്കായി നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ ഫീസ് സഹിതം വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ജൂൺ 19നുള്ളിൽ സമർപ്പിക്കേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K