17 June, 2023 09:18:03 AM


ബൈ​ക്കി​ലെ​ത്തി​യ ​സം​ഘം പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ വെ​ടി​വ​ച്ചിട്ട ശേഷം പ​ണം ക​വ​ർ​ന്നു



ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം ക​വ​ർ​ന്നു. ഇ​റ്റാ​വ ജി​ല്ല​യി​ലെ ബ​ക്വാ​ർ പ്ര​ദേ​ശ​ത്തെ ഇ​ക്ഗ്ര കോ​ത്തി പ്ര​ദേ​ശ​വാ​സി​യാ​യ ഹ​രി​ഷ് ച​ന്ദ്ര എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​ച്ച​വ​ട​ത്തി​ന് ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഹ​രി​ഷി​നെ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ത​ട‌​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ പ​ണ​വു​മാ​യി ക​ട​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K