17 June, 2023 06:27:12 PM


കുവൈറ്റ് ആരോഗ്യമേഖലയിൽ ഡോക്ടർ: അപേക്ഷകൾ ജൂൺ 25നകം



കോട്ടയം: ഒഡെപെക് മുഖേന കുവൈറ്റ് ആരോഗ്യമേഖലയിലേക്ക് നിയമനത്തിന് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്‍റ്, സ്പെഷലിസ്റ്റ്, സിനീയർ രജിസ്ട്രാർ, രജിസ്ട്രാർ തസ്തികകളിലാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി., പി.എച്ച്.ഡി. എന്നിവയാണ് യോഗ്യതകൾ. ആറു മുതൽ 15 വർഷം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. 

താത്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ടിന്‍റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 25നകം kuwait@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.odepc.kerala.in. , ഫോൺ: 0471 2329440/41/42/43/45, 7736496574.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K