17 June, 2023 08:13:23 PM


ക​ന​ത്ത മ​ഴയും മിന്നൽ വെള്ളപ്പൊക്കവും: സിക്കിമിൽ കുടുങ്ങി 3500 വിനോദസഞ്ചാരികൾ



ഗാം​ഗ്ടോ​ക്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് സി​ക്കി​മി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3,500 പേ​ർ കു​ടു​ങ്ങി. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചോം​ഗ്താം​ഗ് മേ​ഖ​ല​യി​ലെ ഒ​രു പാ​ലം മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. മേ​ഖ​ല​യി​ൽ മി​ന്ന​ൽ വെ​ള്ള​പ്പൊ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ 2,000 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും ത്രി​ശ​ക്തി കോ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

കു​ടു​ങ്ങി​പ്പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത ത​ട​സം നീ​ക്കു​ന്ന​ത് വ​രെ ഇ​വ​രെ ഇ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K