18 June, 2023 02:01:50 PM


ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ൽ ചെ​ക്ക് കേ​സി​ൽ റാ​ഞ്ചി​ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി



റാ​ഞ്ചി: ചെ​ക്ക് കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി അ​മീ​ഷ പ​ട്ടേ​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ശ​നി​യാ​ഴ്ച റാ​ഞ്ചി​യി​ലെ കോ​ട​തി​യി​ൽ കീ​ഴ​ങ്ങി​യ​ത്. സീ​നി​യ​ർ ഡി​വി​ഷ​ൻ ജ​ഡ്ജി ഡി.​എ​ൻ. ശു​ക്ല കേ​സി​ൽ അ​മീ​ഷ പ​ട്ടേ​ലി​ന് ജാ​മ്യം ന​ൽ​കി. ഈ ​മാ​സം 21ന് ​വീ​ണ്ടും കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജാ​ർ​ഖ​ണ്ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​നി​മാ നി​ർ​മാ​താ​വ് അ​ജ​യ് കു​മാ​ർ ന​ൽ​കി​യ കേ​സി​ലാ​ണ് അ​മീ​ഷ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത്. ദേ​സി മാ​ജി​ക്ക് എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി 2.5 കോ​ടി രൂ​പ​യാ​ണ് അ​മീ​ഷ കൈ​പ​റ്റി​യ​ത്. എ​ന്നാ​ൽ താ​രം സി​നി​മ​യി​ൽ നി​ന്ന് പി​ന്മാ​റി.

തു​ട​ർ​ന്ന് 2.5 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് മ​ട​ക്കി ന​ൽ​കി​യെ​ങ്കി​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ൽ നി​ര​വ​ധി ത​വ​ണ അ​മീ​ഷാ പ​ട്ടേ​ലി​ന് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു. ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K