22 June, 2023 07:02:10 PM


കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി



കണ്ണൂര്‍: കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഏറ്റുമാനൂർ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടിയത്. പ്രതിയെ പിടികൂടാൻ വൈകുന്നു വെന്നാരോപിച്ചു ഹൗസ് സർജൻമാർ ബുധനാഴ്ച പ്രതിഷേധവും നടത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K