24 June, 2023 11:35:41 AM


സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെലോ അലർട്ട്



തിരുവനന്തപുരം: വടക്കൻ ഒഡീശ, പശ്ചിമ ബംഗാൾ തീരത്തിനടുത്ത് അന്തരീക്ഷച്ചുഴി രൂപം കൊണ്ടതിനാൽ സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച എറണാകുളം, ഇടുക്കി കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം എറണാകുളം , ഇടുക്കി, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K