26 June, 2023 08:59:08 AM


ചികിത്സയിലുള്ള പിതാവിനെ കാണാൻ മദനി ഇന്ന് കേരളത്തിലെത്തും



ബെംഗ്ലൂരു: പി.ഡി.പി ചെയര്‍മാൻ അബ്ദുൾ നാസര്‍ മദനി ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് മദന എത്തുന്നത്. 12 ദിവസത്തോടെ കേരളത്തിൽ കഴിയാൻ മദനിക്ക് അനുമതിയുണ്ട്. ബെംഗ്ലൂരുവില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് മദനിയുടെ യാത്ര.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മദനി നേരെ കൊല്ലത്തെ അൻവാർശേരിയിലെ വീട്ടിലേക്ക് തിരിക്കും. രാത്രിയോടെ അദ്ദേഹം മൈനാഗപ്പള്ളിയിൽ എത്തും. നേരത്തെ മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത വ്യവസ്ഥകൾ കാരണം അദ്ദേഹത്തിന് കേരളത്തിലേക്ക് തിരിക്കാനായില്ല. എന്നാൽ ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാനിടയാക്കിയത്.

നേരത്തെ ജാമ്യം ലഭിച്ചപ്പോൾ 20 പൊലീസ് ഉദ്യോഗസ്ഥര്‍ മദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് വ്യക്തമാക്കിയതാണ് യാത്ര മുടങ്ങാൻ കാരണമായത്. ഒപ്പം വരുന്ന പൊലീസുകാരുടെ ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ എന്നിവ ഉൾപ്പടെയാണ് ഈ തുക നിശ്ചയിച്ചതെന്ന് അന്ന് കർണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ 12 പൊലീസുകാര്‍ മാത്രമായിരിക്കും മദനിക്കൊപ്പം വരികയെന്നാണ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K