28 June, 2023 08:56:43 PM


ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം



ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ആസാദിന്‍റെ കാറിന് നേരെയാണ് വെടിയുതിർത്തത്. ആസാദിന് നിസാരമായ പരിക്കാണ് ഏറ്റതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് ഭീം ആർമി ആരോപിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K