03 July, 2023 10:00:34 AM


പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്



ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥരാണ് ആദ്യം ഡ്രോൺ കണ്ടത്. തുടർന്ന് ഡൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഡ്രോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ വസതി. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K