06 July, 2023 09:10:05 PM


മണർകാട്​ ഐരാറ്റുനട റോഡിന്‍റെ നിർമ്മാണത്തിലിക്കുന്ന ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു



മണർകാട്: കോട്ടയത്ത് ദേശീയ പാത 183ൽ വീതി കൂട്ടി നിർമാണം നടക്കുന്ന മണർകാട്​ ഐരാറ്റുനട റോഡിന്‍റെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു. റോഡിൻ്റെ ഒരു ഭാഗം സംരക്ഷണഭിത്തി കെട്ടി നിർമാണം പൂർത്തിയായിരുന്നു. തുടർന്ന് ഇപ്പോൾ നിർമാണം നടക്കുന്ന മറുഭാഗമാണ്​ ഇടിഞ്ഞത്​. ഈ ഭാഗത്തെ 11 കെ. വി. ലൈനും അപകടാവസ്ഥയിലാണ്​. വീപ്പകൾവെച്ച്​ താൽക്കാലികമായി സംരക്ഷണം ഒരുക്കിയിട്ടുണ്ടെങ്കിലും മഴയിൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ട്​. നിലവിൽ ഗതാഗതം മുടങ്ങിയിട്ടില്ല.

ഐരാറ്റുനട പാലത്തിനു സമീപത്തെ കൽക്കെട്ട് 2019 ലെ വെള്ളപ്പൊക്കത്തിലാണ്​ ഇടിഞ്ഞത്​. തുടർന്ന്​ മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള എട്ട്​ അപകടസ്ഥലങ്ങൾ നന്നാക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച 10.4 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ്​ ഇപ്പോൾ നടന്നുവരുന്നത്​.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K