19 January, 2026 07:00:13 PM


തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാറിന് നഗരം വിടചൊല്ലി



കോട്ടയം: ശനിയാഴ്ച്ച അന്തരിച്ച കോട്ടയം തഹസില്‍ദാര്‍ എസ്.എന്‍. അനില്‍ കുമാറിന് നഗരം വിടനല്‍കി. ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഭൗതിക ശരീരം തിങ്കളാഴ്ച  രാവിലെ കളക്ടറേറ്റില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍  സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സഹപ്രവര്‍ത്തകരും കളക്ടറേറ്റിലെ ജീവനക്കാരും  അന്ത്യാഞ്ജലിയേകി. 

താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കോട്ടയം മിനി സിവില്‍ സ്റ്റേഷനിലാണ് ഭൗതിക ശരീരം ആദ്യം പൊതു ദര്‍ശനത്തിന് വച്ചത്.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, മുന്‍ എം.എല്‍.എ കെ. സുരേഷ്‌കുറുപ്പ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. നീണ്ടൂരിലെ വസതിയില്‍  വൈകുന്നേരം സംസ്‌കാരം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K