08 July, 2023 11:08:45 AM


മ​ദ്യ​പി​ച്ച് ഔ​ദ്യോ​ഗി​കവാ​ഹ​നം ഓടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി;​ ര​ണ്ടു ​പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി



ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ദ്യ​പി​ച്ച് ഔ​ദ്യോ​ഗി​ക വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ര​ണ്ടു​പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ശ്രീ​ധ​ര്‍, അ​രു​ള്‍ മ​ണി എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച​ത്. റാ​ണി​പ്പെ​ട്ട് ജി​ല്ല​യി​ലെ അ​വ​ലൂ​ര്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ് ഇ​രു​വ​രും. ശ്രീ​ധ​ർ ആ​ണ് വാ​ഹ​ന​മോ​ടി​ച്ച​ത്. ഈ ​വാ​ഹ​നം, റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന അ​ഞ്ച് ടൂ​വീ​ല​റു​ക​ളും ഒ​രു കാ​റും ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​രു​ഗ​മ്പാ​ക്ക​ത്തെ തൈ​ഷ അ​പ്പാ​ര്‍​ട്ട്മെ​ന്‍റ് കോം​പ്ല​ക്സി​ല്‍ നി​ന്ന് അ​ഭി​രാ​മ​പു​ര​ത്തെ ത​മി​ഴ്നാ​ട് ക​മാ​ന്‍​ഡോ ഫോ​ഴ്സ് സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​ധ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K