08 July, 2023 11:23:12 AM


ത​ല​യ്ക്ക് 25,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കപ്പെട്ട ഗു​ണ്ടാത​ല​വ​ൻ ഏ​റ്റു​മു​ട്ട​ലി​ൽ മരിച്ചു



ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഗു​ണ്ടാ ത​ല​വ​ൻ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സ് ത​ല​യ്ക്ക് 25,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച ഓം ​പ്ര​കാ​ശ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​തോ​ടെ ജോ​ധ്പു​ർ, ബാ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഓം​പ്ര​കാ​ശി​നെ വെ​ടി​യേ​റ്റ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഗു​ണ്ടാ​ത്ത​ല​വ​നാ​യ കോ​ശ​ലാ​റാ​മി​ന് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ശ​ല​റാ​മി​ന്‍റെ ത​ല​യ്ക്ക് പോ​ലീ​സ് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K