10 July, 2023 06:11:45 PM


ഷാജൻ സ്കറിയയ്ക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു



ന്യൂഡല്‍ഹി: ഷാജൻ സ്കറിയയ്ക്ക് ആശ്വാസം; മറുനാടൻ മലയാളി ഉടമയും, പബ്ലിഷറും ആയ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കും വരെ അറസ്റ്റ് പാടില്ല. ജാമ്യാപേക്ഷ മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞത്. ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരം ആകാം. എന്നാൽ എസ് സി / എസ് റ്റി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശം അല്ലെന്ന് സുപ്രീം കോടതി. ഷാജൻ സ്കറിയ നടത്തിയ വിവാദ പരാമർശത്തിന്‍റെ തർജ്ജമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K