11 July, 2023 12:06:58 PM


കനത്ത മഴ: ഹിമാചൽ പ്രദേശിലെ സ്ഥിതി ഗുരുതരം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്



ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സ്ഥിതി ഗുരുതരം. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എൻഡിആർഎഫിന്‍റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 20 പേരാണ്. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. 

പ്രധാന വിനോദ സഞ്ചാര മേഖലയിൽ എല്ലാം നദി കരകവിഞ്ഞു ഒഴുകുകയാണ്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത. 

അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ  കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടർമാർ അടക്കം 51 പേർക്ക് ഇന്നലെയും മടങ്ങാനായില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K