13 July, 2023 10:06:52 AM


തെരുവുനായ ആക്രമണം: ശ്വാശ്വത പരിഹാരം കാണണം- സുപ്രീംകോടതി



ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ വേണ്ടത് ശ്വാശ്വതമായ പരിഹാരമാണെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീംകോടതി. സംസ്ഥാന ബാലവകാശ കമ്മീഷനും, കണ്ണൂർ ജില്ലാ പഞ്ചായത്തും സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഹർജി ഓഗസ്റ്റ് 16 ലേക്ക് പരിഗണിക്കാൻ മാറ്റി.

സംസ്ഥാനത്ത് തെരുവുനായ ആക്രമം കൂടിവരുകയാണെന്നും കൂടുതലായി അക്രമിക്കപ്പെടുന്നത് കുട്ടികളാണെന്നും ഹർജിയിൽ പറയുന്നു. പതിനൊന്നുകാരൻ മരിച്ചതുൾപ്പെടെയുള്ള സംഭവം ചൂണ്ടിക്കാട്ടി പരിഹാരം കാണാൻ നിർദേശിക്കണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. 

അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണം. കോഴിക്കോട് തെരുവുനായ്ക്കളെ ഭയന്ന് 8 സ്കൂളുകളാണ് അടച്ചിട്ടിരിക്കുന്നതെന്നും ബാലവകാശ കമ്മീഷൻ കോടതിയിൽ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K