17 July, 2023 11:20:45 AM


മദനിക്ക് ആശ്വാസം; കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി



ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി. കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുമതി നൽകി. കൊല്ലത്ത് ചികിത്സ തേടാം. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഉപാധി.

മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ മദനി കോടതിയെ അറിയിച്ചു. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നായിരുന്നു ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K