17 July, 2023 07:07:21 PM


പി.എസ്.റംഷാദിന്‍റെ 'വര്‍ത്തമാനത്തിന്‍റെ ഭാവി' മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യും



തിരുവനന്തപുരം: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ അഭിമുഖങ്ങളുടെ സമാഹാരം 'വര്‍ത്തമാനത്തിന്‍റെ ഭാവി' ജൂലൈ 18 ചൊവ്വ വൈകുന്നേരം നാലിന് മാസ്‌കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് മുന്‍ ഡിജിപി എ.ഹേമചന്ദ്രനു നല്‍കി  പ്രകാശനം ചെയ്യും. സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി.എസ്.റംഷാദ് തയ്യാറാക്കിയ രാഷ്ട്രീയ അഭിമുഖങ്ങള്‍ സമാഹരിച്ചാണ്് മീഡിയ അക്കാദമി പുസ്തകമാക്ക ിയിരിക്കുന്നത്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം ആശംസിക്കും. വി. കെ.പ്രശാന്ത് എംഎല്‍എ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ബ്യൂറോ ചീഫ് അനില്‍ എസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, ജില്ലാ സെക്രട്ടറി അനുപമ.ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുസ്തകത്തിന്‍റെ കവര്‍ ജൂലൈ 16 ഞായര്‍ രാവിലെ 11ന് വിവിധ മാധ്യമപ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും ഫേസ്ബുക്കില്‍ പ്രകാശനം ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K