23 July, 2023 11:53:13 AM


എം​സി റോ​ഡ് ഭാ​വി​യി​ല്‍ ഒ​സി റോ​ഡ് എ​ന്ന് അ​റി​യ​പ്പെ​ട​ട്ടെ; മുഖ്യമന്ത്രിക്ക് കത്തയച്ച് സു​ധീ​ര​ന്‍



തി​രു​വ​ന​ന്ത​പു​രം: എം​സി റോ​ഡ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. എം​സി റോ​ഡ് ഭാ​വി​യി​ല്‍ ഒ​സി റോ​ഡ് എ​ന്ന് അ​റി​യ​പ്പെ​ട​ട്ടെ എ​ന്നാ​ണ് സു​ധീ​ര​ന്‍ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മുഖ്യമന്ത്രിക്ക് അയച്ച കത്ത് സുധീരന്‍ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു.

ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത ഉമ്മന്‍ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്‍റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്. എംസി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലായിരുന്നു ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K