24 July, 2023 12:15:00 PM


മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു



മലപ്പുറം : മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസര്‍  മകന്‍ നഹാസ്  എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാണിയമ്പലത്തിൽ നിന്നും ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാസറും കുടുംബവും കാറിൽ മൈസൂരുവിലേക്ക് തിരിച്ചത്. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുൾ നാസറിൻ്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K