29 July, 2023 04:45:45 PM


എം.ജി.സർവകലാശാലാ പരീക്ഷാ തിയതികള്‍ അറിയാം



കോട്ടയം: എം.ജി.സർവകലാശാലാ പരീക്ഷാ തിയതികള്‍ അറിയാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി - ജൂൺ 2023(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഒന്നു മുതൽ കാലടി, ശ്രീ ശങ്കര  കോളജിൽ നടക്കും.  

അഞ്ചാം സെമസ്റ്റർ എം.സി.എ സപ്ലിമെൻററി, മെഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി (അഫിലിയേറ്റഡ് കോളജ്, സീപാസ്) വിവിധ അഡ്മിഷനുകളുടെ ജൂൺ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഏഴിന് ആലുവ, യൂണിയൻ ക്രിസ്റ്റ്യൻ കോളജിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പ്രോജക്ട്, വൈവ

നാലാം സെമസ്റ്റർ എം.എ മ്യൂസിക് വോക്കൽ, മദ്ദളം, കഥകളി സംഗീതം, കഥകളി വേഷം - ജൂൺ 2023(സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ നാളെ(ജൂലൈ 31) മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K