31 July, 2023 10:13:01 AM


ട്രെയിനിൽ വെടിവെയ്പ്: 4 മരണം; ആക്രമണം നടത്തിയത് ആർപിഎഫ് കോൺസ്റ്റബിൾ



ജയ്പുർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെയുണ്ടായ വെടിവെയ്പിൽ നാല് പേർ മരിച്ചു. ആർപിഎഫ് കോൺസ്റ്റബിൾ എഎസ്ഐ, പാൻട്രി ജീവനക്കാരൻ, രണ്ടു യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റു.

ജയ്പുർ-മുംബൈ എക്സ്പ്രസിന്‍റെ ബി5 കോച്ചിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകുന്ന വഴി ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങാണ് (30) യാത്രക്കാർക്കു നേരെ വെടിയുതുർത്തത്. പ്രതിയുടെ മാനസികാവസ്ഥ മോശമായിരുന്നെന്നു പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K