01 August, 2023 10:31:48 AM


നിർമ്മാണത്തിൽ ഇരുന്ന സമൃദ്ധി എക്‌സ്‌പ്രസ്‌ ഹൈവേ തകർന്ന് വീണ് 15 മരണം



മുംബൈ: മഹാരാഷ്ട്രയിലെ താനയിൽ മുംബൈ-നാഗ്പൂർ സൂപ്പർ സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ ഒരു ഭാഗം തകർന്നു വീണ് 15 പേർ മരിച്ചു. ഷാപ്പുരിൽ പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K