09 August, 2023 12:35:17 PM


മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ തു​ഷാ​ർ ഗാ​ന്ധി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു



മും​ബൈ: ക്വി​റ്റ് ഇ​ന്ത്യാ വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ തു​ഷാ​ർ ഗാ​ന്ധി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സാ​ന്താ​ക്രൂ​സ് പോ​ലീ​സാ​ണ് തു​ഷാ​ർ ഗാ​ന്ധി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടീ​സ്റ്റ സെ​ത​ൽ​വാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കുന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. എ​ന്നാ​ൽ ടീ​സ്റ്റ​യെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് വീ​ടു​വ​ള​ഞ്ഞെ​ന്നാ​ണ് ടീ​സ്റ്റ ആ​രോ​പി​ക്കു​ന്ന​ത്.

ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ന്നെ ത​ട‍​ഞ്ഞ​തെ​ന്ന് തു​ഷാ​ർ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. പി​ന്നാ​ലെ തു​ഷാ​ർ ഗാ​ന്ധി​യെ പോ​ലീ​സ് വി​ട്ട​യ​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K