09 August, 2023 02:58:47 PM


പാർലമെന്‍റിൽ വനിതാ എംപിമാർക്ക് ഫ്ലൈയിങ് കിസ്സ് നൽകി; രാഹുലിനെതിരെ സ്മൃതി ഇറാനി



ന്യൂഡൽഹി: പാർലമെന്‍റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്സഭ നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി വനിതാ എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. ഇതുസംബന്ധിച്ച് രാഹുലിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ പരാതി നൽകി.

തനിക്കും മറ്റ് വനിതാ എംപിമാർക്കും രാഹുൽ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. സ്ത്രീവിരുദ്ധനായ മനുഷ്യന് മാത്രമേ വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെന്റിനകത്ത് ഫ്ലൈയിങ് കിസ്സ് നൽകാനാകൂ. ഇതുപോലെ മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K