16 August, 2023 01:25:47 PM


ജി. ശക്തിധരന്‍റെ കൈതോലപ്പായ ആരോപണം; തെളിവില്ലെന്ന് പൊലിസ്



തിരുവനന്തപുരം:  ജി. ശക്തിധരന്‍റെ കൈതോലപ്പായ ആരോപണത്തില്‍ തെളിവില്ലെന്ന് പൊലിസ്. ഒരു പാർട്ടിയുടെയോ നേതാവിന്‍റേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി നല്‍കിയിരുന്നു.

പരാതിക്കാരനായ ബെന്നി ബെഹ്നാനും തെളിവുകളൊന്നും പൊലിസിന് കൈമാറിയില്ല. തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് പൊലിസ്. കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണർ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

 കൊച്ചിയിൽ നിന്നും കൈതോലപ്പായയിൽ മുതിര്‍ന്ന സി.പി.എം നേതാവ് രണ്ടര കോടി പൊതിഞ്ഞു കടത്തിയെന്നായിരുന്നു ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പണം കടത്തിയത് മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K