23 August, 2023 07:22:16 PM


പുതു ചരിത്രം കുറിച്ച് ചന്ദ്രയാൻ 3; ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ



ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ-3. സോഫ്റ്റ് ലാൻഡിങ് വിജയകരം. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും, ചന്ദ്രൻ്റെ ദക്ഷിണ ദ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമായി ഇന്ത്യ. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങി. വൈകീട്ട് 6.03നായിരുന്നു ലാന്‍ഡിംഗ്. ഇതിന് മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ.

ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വൈകീട്ട് 5.45 ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിംഗ് തത്സമയം വെര്‍ച്വലായി കണ്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K