24 August, 2023 02:23:11 PM


മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലെറ്; ഒരാൾ അറസ്റ്റിൽ



മാഹി: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ് (32) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് വൈകീട്ട് 3.45 നാണ് തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ച് ആക്രമണമുണ്ടാവുന്നത്. 

കല്ലേറിൽ സി8 ന്‍റെ കോച്ചിന്‍റെ ചില്ലുകളാണ് തകർന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ച് വീണതായും യാത്രക്കാർ പറഞ്ഞിരുന്നു. ആർപിഎഫ് എസ്ഐ കെ ശശിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K