26 August, 2023 10:12:39 AM


മധുര സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിൽ തീപിടിത്തം; 9 പേർ മരിച്ചു



മധുര: മധുര സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീപിടിച്ച് 9 മരണം. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയിട്ടപ്പോൾ പെട്ടന്ന് തീപിടിക്കുകയായിരുന്നു. സ്ത്രീകളടക്കം ഒന്‍പതു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം.

മരിച്ചവരെല്ലാം ഉത്തർ പ്രദേശ് സ്വദേശികളാണ്. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഈ കോച്ചില്‍ അനധികൃതമായി കൊണ്ടുവന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ . തീപിടിക്കുന്നത് കണ്ട് യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപെട്ടുകയായിരുന്നു.

മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്. പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് 5.45ഓടെ അഗ്നിശമന സേന എത്തി 7.15 ഓടെ തീ പൂർണമായും അണയ്ക്കാനായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K