30 August, 2023 02:53:05 PM


സ്കൂൾ കുട്ടികളുടെ ഇൻ്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ; ആവശ്യം പരിഗണിക്കാമെന്ന് ശിവൻകുട്ടി



തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ഇന്‍റർവെൽ സമയം കൂട്ടണം എന്നും  പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ലഭിക്കുമെന്നും നിവിൻ പറഞ്ഞതായി മന്ത്രി പറഞ്ഞു. 

ഫേസ്ബുക്കിൽ മന്ത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- "കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്‍റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്‍റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K