30 August, 2023 09:20:08 PM


കള്ളപ്പണം വെളുപ്പിക്കല്‍: നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു



കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് സൗഹൃദമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. 


എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതതിനിടെയാണ് നടി നവ്യ നായരുമായി താന്‍ ഡേറ്റിംഗിലായിരുന്നു എന്ന്  ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് വെളിപ്പെടുത്തിയത്. നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. 2023 ജൂൺ മാസത്തിൽ ഇയാളെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് പിഎംഎല്‍എ സ്പെഷ്യൽ കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. 


സംഭവം വിവാദമായ പിന്നാലെയാണ് നവ്യ നായരുടെയും സാവന്തിന്‍റെ മറ്റു പെൺസുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദർശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട്. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്‍റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു. 


നവ്യയെ കാണാൻ ഇയാൾ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നവ്യ പറഞ്ഞത്. സർക്കാർ ജോലിയിൽ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചതാണ് സാവന്തിനെതിരെയുള്ള കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K