08 September, 2023 03:54:29 PM


കെട്ടിവച്ച പണം നഷ്ടപ്പെടും: ചിത്രത്തില്‍പോലുമില്ലാതെ തണ്ടൊടിഞ്ഞ് താമര



കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായത് 6558 വോട്ടുകൾ മാത്രം. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ് ആണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടു.


80144 വോട്ടുകള്‍ നേടിയ അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.)  37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെയ്ക് സി. തോമസ് (സി.പി.ഐ.എം.) നെ പരാജയപ്പെടുത്തിയത്. 835 വോട്ടുകള്‍ ലഭിച്ച എഎപിയിലെ ലൂക്ക് തോമസ് തോമസാണ് നാലാമത് എത്തിയത്. സ്വതന്ത്രന്‍മാരായ സന്തോഷ് പുളിക്കൽ, പി.കെ. ദേവദാസ് (60), ഷാജി (63) എന്നിവര്‍ യഥാക്രമം 78, 60, 63 എന്നീ ക്രമത്തില്‍ വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ ഇവരെയെല്ലാം കടത്തിവെട്ടി 'നോട്ട' 400 വോട്ടുമായി അഞ്ചാമതെത്തി. 473 വോട്ടുകള്‍ അസാധുവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K