08 October, 2023 12:40:00 PM


കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം



കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. വെസ്റ്റ് ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്.

പ്ലാസ്റ്റിക് മാലിന്യമായതിനാൽ തന്നെ പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K