17 November, 2023 10:52:00 AM
കോഴിക്കോട് പെട്രോൾ പമ്പിൽ ആക്രമണം; പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: ഓമശേരിയിലെ പെട്രോൾ പമ്പിൽ മോഷണം. മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ ആണ് കവർച്ച നടന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ജീവനക്കാർക്കു മേൽ മുളകുപൊടി എറിയുകയും തല മുണ്ടിട്ട് മൂടിയശേഷമാണ് ആക്രമികൾ കവർച്ച നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.