13 November, 2023 01:02:09 PM
കോഴിക്കോട് നിന്ന് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ കണ്ടെത്തി
കോഴിക്കോട്: കാണാതായ കുറ്റിക്കാട്ടൂർ സ്വദേശി സൈനബ(57)യുടെ മൃതദേഹം കണ്ടെത്തി. ഈ മാസം ഏഴിനാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബയെ കാണാതായത്. നാടുകാണി ചുരത്തിൽ നിന്നാണ് മൃതദേഹം കണ്ടത്തിയത്.
അടുത്ത ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മലപ്പുറം താനൂർ സ്വദേശിയായ സമദ് എന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ സമദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
സൈനബയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ തള്ളിയെന്നാണ് സുഹൃത്തിന്‍റെ മൊഴി. ഇതിന്റെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്.