24 October, 2023 11:39:48 AM


വടകര മടപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; 12 പേർക്ക് പരിക്ക്



കോഴിക്കോട്: വടകരയിലെ മടപ്പള്ളിയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പാലയിൽ നിന്ന് കാസർകോഡേക്ക് മരണാന്തര ചടങ്ങിന് പോയവരാണ് അപകടത്തിൽ പെട്ടത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K