10 November, 2023 04:18:57 PM
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതി: സുരേഷ് ഗോപിക്ക് നോട്ടീസയച്ച് പോലീസ്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് പോലീസ്. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.
കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്ബോഴായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവച്ചതാണ് പരാതിക്കിടയാക്കിയത്.