24 October, 2023 04:13:47 PM
താമരശ്ശേരിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കോഴിക്കോട്: സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തു.നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.സഹോദരങ്ങള്‍ക്ക് ഒപ്പം താമരശ്ശേരിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.
രാവിലെയോടെയാണ് ഇയാളുടെ സുഹൃത്തായ ശരത്തിനെയും സ്വന്തം വിടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചുങ്കം മുട്ടുകടവ് സ്വദേശിയായ ശരത്ത് രാവിലെ ചുങ്കം ടൗണില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു പിന്നീട് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.അഹിനയാണ് ഭാര്യ. മാതാവ്: ദേവി.
രണ്ടുപേരുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു തന്നെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.