30 October, 2023 07:00:59 PM


കോഴിക്കോട് എടച്ചേരിയിൽ മിന്നലേറ്റ് ഏഴ് പേർക്ക് പരിക്ക്



കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. എട്ടാം വാർഡ് എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് സ്ത്രീകൾക്കാണ് മിന്നലേറ്റത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ആറു പേരെ നാദാപുരം ആശുപത്രിയിലും ഒരാളെ വടകര ഗവൺമെന്‍റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K