16 October, 2023 02:49:49 PM


കോഴിക്കോട് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു; 5 പേർക്ക് പരിക്ക്



കോഴിക്കോട്: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ബസും ബൈക്കും കൂടിയിടിച്ചായിരുന്നു അപകടം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. മലാപ്പറമ്പിന് സമീപം വേങ്ങേരിയിലായിരുന്നു അപകടം.

സ്വകാര്യ ബസ് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു. ഇതേസമയം പിന്നാലെ വന്നിരുന്ന മറ്റൊരു ബസും സ്കൂട്ടറിൽ ഇടിച്ചു. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 5 പേർക്കും നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K