28 October, 2023 07:22:38 AM
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചു; സ്‌കൂളിന് പിഴ
കോഴിക്കോട്: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ക്കും സ്‌കൂളിനും അയ്യായിരം രൂപവീതം പിഴ ചുമത്തി. കോഴിക്കോട് ഫറോക്കില്‍ വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പുളിക്കലിലെ ഫ്‌ളോറിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെയാണ് നടപടി.
ഇതേ സ്‌കൂളിലെ ബസ് നിയമം ലംഘനം നടത്തിയതിനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവര്‍ കണ്ണന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. വണവേ ട്രാഫിക് ലംഘിച്ച് വാഹനത്തിന് തടസമുണ്ടാക്കിയതിനെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടും സ്‌കൂള്‍ അധികൃതര്‍ ഇയാളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു.
ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ സ്‌കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ വീട്ടിലെത്തിക്കുകയായിരുന്നു.